തമ്പാനൂരില്‍ നിന്ന് സംശയാസ്പദ സാഹചര്യത്തില്‍ ശ്രീലങ്കന്‍ സ്വദേശി പിടിയില്‍

ബസ് ടെര്‍മിനലിന് സമീപം നിന്ന ഇയാളെ വൈകുന്നേരമാണ് പോലിസ് പിടികൂടിയത്.

Update: 2019-05-04 16:18 GMT
തിരുവനന്തപുരം: തമ്പാനൂരില്‍ നിന്ന് സംശയാസ്പദ സാഹചര്യത്തില്‍ ശ്രീലങ്കന്‍ സ്വദേശിയെ പോലിസ് പിടികൂടി. ബസ് ടെര്‍മിനലിന് സമീപം നിന്ന ഇയാളെ വൈകുന്നേരമാണ് പോലിസ് പിടികൂടിയത്. വ്യക്തമായ രേഖകള്‍ പോലിസിനു മുമ്പില്‍ സമര്‍പ്പിക്കാന്‍ ഇയാള്‍ക്കായിട്ടില്ല.കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സും പോലിസും തമ്പാനൂര്‍ പോലിസ് സ്‌റ്റേഷനിലെത്തി ചോദ്യം ചെയ്തു. 35 വയസ്സ് തോന്നിക്കുന്ന ഇയാള്‍ ചോദ്യങ്ങള്‍ക്ക് പലതിനും വ്യക്തമായി മറുപടി നല്‍കുന്നില്ല. ഇയാള്‍ ശ്രീലങ്കന്‍ ഭാഷമാത്രമാണ് സംസാരിക്കുന്നത്. പോലിസിന് ശ്രീലങ്കന്‍ ഭാഷ അറിയാത്ത് ചോദ്യം ചെയ്യലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.ദേശീയ അന്വേഷണ ഏജന്‍സിയെയും മറ്റ് വിഭാഗങ്ങളെയും സംസ്ഥാന പോലിസ് വിവരം കൈമാറിയിട്ടുണ്ട്.




Tags:    

Similar News