ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈക്കോ മാനേജിങ് ഡയറക്ടര്‍

Update: 2023-03-07 15:09 GMT

തിരുവനന്തപുരം: സപ്ലൈക്കോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ഡോ.ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു. ഡോ. സഞ്ജീബ് പട്‌ജോഷിക്കു പകരമായാണ് ശ്രീറാമിന്റെ നിയമനം. നിലവിലെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഡോ. സഞ്ജീബ് പട്‌ജോഷിയെ കോസ്റ്റല്‍ പോലിസ് എഡിജിപിയായി നിയമിച്ചു. സപ്ലൈക്കോ ജനറല്‍ മാനേജര്‍ ആയിരുന്ന ഡോ. ശ്രീറാം വെങ്കിട്ടരാമന് മാനേജിങ് ഡയറക്ടറുടെ മുഴുവന്‍ അധിക ചുമതല നല്‍കുകയായിരുന്നു.

Tags: