ഗസയിലെ നാസര്‍ ആശുപത്രിയില്‍ ഇസ്രായേലിന്റെ ബോംബ് വര്‍ഷം; മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Update: 2025-05-13 05:33 GMT

ഗസ: നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ ബോംബാക്രമണം നടത്തി ഇസ്രായേല്‍ സൈന്യം. ആക്രമണത്തില്‍ പത്രപ്രവര്‍ത്തകന്‍ ഹസ്സന്‍ എസ്ലൈഹ് കൊല്ലപ്പെട്ടു. ഗസയില്‍ ഇക്കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം.

ഗസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തില്‍ കുറഞ്ഞത് 52,862 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 119,648 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗവണ്‍മെന്റ് മീഡിയ ഓഫീസ് മരണസംഖ്യ 61,700 ല്‍ കൂടുതലായി അപ്‌ഡേറ്റ് ചെയ്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായ ആയിരക്കണക്കിന് ആളുകള്‍ മരിച്ചതായി കരുതപ്പെടുന്നു.

Tags: