സ്പുട്‌നിക് ലൈറ്റ് കൊറോണവൈറസ് വാക്‌സിന്‍ പ്രായമായവരില്‍ 78.6-83.7ശതമാനം ഫലപ്രദമെന്ന് ആര്‍ഡിഐഫ്

Update: 2021-06-02 16:34 GMT

മോസ്‌കൊ: സ്പുട്‌നിക് ലൈറ്റ് കൊറോണവൈറസ് വാക്‌സിന്‍ പ്രായമായവരില്‍ 78.6-83.7ശതമാനം ഫലപ്രദമെന്ന് റഷ്യന്‍ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. അര്‍ജന്റീന ബ്യൂണസ് അയേഴ്‌സിലെ ആരോഗ്യമന്ത്രാലയത്തെിലെ ഡാറ്റ ഉദ്ധരിച്ചുകൊണ്ടാണ് ആര്‍ഡിഐഫിന്റെ അവകാശവാദം.

60-79 പ്രായക്കാരായ 186000 പേരില്‍ 40,000 പേര്‍ക്ക് ഒരു ഷോട്ട് സ്പുട്‌നിക് വാക്‌സിന്‍ നല്‍കി ഇരുപത്തിയൊന്നാമത്തെയും നാല്പതാത്തെയും ദിവസത്തിനുള്ളില്‍ 0.446 ശതമാനം പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം വാക്‌സിന്‍ സ്വീകരിക്കാത്ത പ്രായപൂര്‍ത്തിയായവരില്‍ രോഗബാധ ഇതേ കാലത്ത് 2.74 ശതമാനമായിരുന്നു.

പ്രായം, ലിംഗം തുടങ്ങി വിവിധ കാര്യങ്ങളും മറ്റ് ഡാറ്റയും വേര്‍തിരിച്ച് കണക്കാക്കിയാണ് ഫലപ്രാപ്തി കണ്ടെത്തിയത്.

ആദ്യ വാക്‌സിന്‍ ഷോട്ടില്‍ തന്നെ രോഗത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞതായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സിഇഒ കിരില്‍ ദിമിത്രേവ് പറഞ്ഞു.

സ്പുട്‌നിക് വാക്‌സിന്‍ ഉപയോഗിക്കുന്നവര്‍ക്ക് ആശുപത്രിവാസവും രോഗബാധയുടെ തീവ്രതയും കുറയ്ക്കാന്‍ കഴിയുന്നുണ്ട്.

ഡിസംബര്‍ 5 2020നും ഏപ്രില്‍ 15, 2021നും ഇടയിലുള്ള കാലത്താണ് വാക്‌സിന്‍ പരിശോധന നടന്നത്.

Tags: