വ്യാജമദ്യം; ബീഹാറില്‍ മൂന്ന് പേര്‍ കൂടി മരിച്ചു; ഈ വര്‍ഷം ഇതുവരെ മരിച്ചത് 70 പേര്‍

Update: 2021-11-03 07:10 GMT

ഗോപാല്‍ഗഞ്ച്: ബീഹാറിലെ ഗോപാല്‍ഗഞ്ചില്‍ വ്യാജമദ്യം കുടിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു. ഗോപാല്‍ ഗഞ്ചിലെ കുഷാര്‍ ഗ്രാമത്തിലാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

വ്യാജമദ്യം കുടിച്ച മറ്റ് മൂന്ന് പേര്‍ തളര്‍ന്നുവീണിരുന്നതായി എസ് പി ആനന്ദ് കുമാര്‍ പറഞ്ഞു. അവര്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.

മുസാഫര്‍നഗറില്‍ കഴിഞ്ഞ ദിവസം വ്യാജമദ്യം കഴിച്ച് 8 പേര്‍ മരിച്ചിരുന്നു. ഒക്ടോബര്‍ 28നാണ് മരണങ്ങളുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വികസന സമിതി അംഗം അടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ജനുവരി മുതല്‍ ഒക്ടോബര്‍ വരെ സംസ്ഥാനത്ത് ആകെ 70 പേരാണ് മരിച്ചത്. പലര്‍ക്കും കാഴ്ച നഷ്ടപ്പെട്ടു.

നവാഡ, വെസ്റ്റ് ചമ്പാരന്‍, മുസാഫര്‍പൂര്‍, സിവാന്‍, റോഹ്താസ് ജില്ലകളിലാണ് വ്യാജമദ്യദുന്തങ്ങള്‍ ഉണ്ടായത്.  അഞ്ച് വര്‍ഷമായി പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബീഹാര്‍.

Tags: