സ്പ്രിങ്ഗ്ലര്‍: പൗര സ്വകാര്യം വിറ്റു കാശാക്കിയ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് യുവജന പക്ഷം

ആരോഗ്യ മേഖലയില്‍ സ്പ്രിങ്ഗ്ലര്‍ കമ്പനിക്ക് മുന്‍ പരിചയം ഇല്ലാതിരുന്നിട്ടും കമ്പനിക്ക് ഡാറ്റാ അനാലിസിസിന് അനുമതി നല്‍കിയത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

Update: 2020-04-21 14:03 GMT

മാള: നിയമ വ്യവസ്ഥകള്‍ മറികടന്നും ചട്ടങ്ങള്‍ പാലിക്കാതെയും അമേരിക്കന്‍ ഐടി കമ്പനിയായ സ്പ്രിങ്ഗ്ലറിന് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ പൗര സ്വകാര്യം വിറ്റു കാശാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്ന് യുവജന പക്ഷം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസ്സന്‍ ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയില്‍ സ്പ്രിങ്ഗ്ലര്‍ കമ്പനിക്ക് മുന്‍ പരിചയം ഇല്ലാതിരുന്നിട്ടും കമ്പനിക്ക് ഡാറ്റാ അനാലിസിസിന് അനുമതി നല്‍കിയത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കമ്പനിക്കെതിരേ ന്യൂയോര്‍ക്കില്‍ കോടിക്കണക്കിനു രൂപയുടെ മോഷണക്കേസുകള്‍ ഉണ്ടെന്ന് മാത്രമല്ല അത് ജീവനക്കാര്‍ തന്നെ പരാതി വെബ്സൈറ്റില്‍ രേഖപ്പെടുത്തിട്ടുണ്ട്. ഏപ്രില്‍ രണ്ടിനാണ് കരാര്‍ ഒപ്പിട്ടതെങ്കില്‍ എന്തിന് മാര്‍ച്ച് 27ന് തന്നെ വിവരങ്ങള്‍ കൈമാറാന്‍ ഉത്തരവിറക്കി എന്ന കാര്യവും വ്യക്തമാക്കണമെന്ന് ഷൈജോ ഹസ്സന്‍ ആവശ്യപ്പെട്ടു

Tags: