ഞങ്ങളെ തല്ലിയാല്‍, രണ്ട് തിരിച്ച് കൊടുക്കുന്നതാണ് സെമി കേഡര്‍ രീതിയെന്ന് കെ മുരളീധരന്‍

കോണ്‍ഗ്രസ് അക്രമം രാഷ്ട്രീയത്തിന് എതിരാണ്. ആര് പ്രസിഡന്റായാലും അതില്‍ മാറ്റമുണ്ടാകില്ല. പക്ഷെ രീതി മാറുമെന്നും

Update: 2022-01-21 07:46 GMT

തിരുവനന്തപുരം: ഞങ്ങളെ തല്ലിയാല്‍, രണ്ട് തിരിച്ചുകൊടുക്കുന്നതാണ് സെമി കേഡര്‍ രീതിയെന്ന് കെ മുരളീധരന്‍ എംപി.ഇടുക്കി എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥി ധീരജിന്റെ കൊലപാതകത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കൊലപാതകത്തെ അപലപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അക്രമ രാഷ്ട്രീയത്തിന് എതിരാണ്. ആര് പ്രസിഡന്റായാലും ആ നയത്തില്‍ മാറ്റമുണ്ടാകില്ല. പക്ഷെ രീതി മാറുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും പരസ്പര ബഹുമാനമാണ്. ആര്‍ക്കും ആരോടും ആരാധനയില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എഴുതിയ കത്ത് അദ്ദേഹം തന്നെ പിന്‍വലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സ ചര്‍ച്ച ആക്കേണ്ട എന്നാണ് കോണ്‍ഗ്രസ് തീരുമാനമെന്നും കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി സുഖം പ്രാപിക്കുന്നതില്‍ സന്തോഷമാണെന്നും കെ മുരളീധരന്‍.

ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ സുധാകരന്‍ മുഖ്യമന്ത്രിക്ക് തന്നെ കത്ത് എഴുതിയത്.

Tags: