വിക്‌ടേഴ്‌സില്‍ ആഗസ്ത് ഒന്നു മുതല്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ തുടങ്ങുന്നു
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ നാളെ (ഓഗസ്റ്റ് ഒന്ന്ണ്‍) മുതല്‍ രണ്ട് പുതിയ പരിപാടികള്‍ ആരംഭിക്കുന്നു. ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലുള്ള കുട്ടികളുടെ സ്‌പോക്കണ്‍ ഇംഗ്ലീഷ് പ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നതിനും ദൈനംദിന ജീവിതത്തിലും അക്കാദമിക തലത്തിലും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉയര്‍ത്തുന്നതിനുമായി തയ്യാറാക്കിയ 'കണ്‍വേഴ്‌സിംഗ്ലി യുവേഴ്‌സ്' ആഗസ്ത് ഒന്ന് മുതല്‍ എല്ലാ തിങ്കളാഴ്ചയും രാവിലെ എട്ടിനും വൈകുന്നേരം ആറിനും സംപ്രേഷണം ചെയ്യും.
'ഇന്‍ കോണ്‍വര്‍സേഷന്‍' സമൂഹത്തിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളുടെ അനുഭവങ്ങള്‍, പ്രവര്‍ത്തനമേഖലകള്‍ ഉള്‍പ്പെടെ പരിചയപ്പെടുത്തുന്ന പരിപാടിയാണ് ഇത്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്രദമാകുന്ന തരത്തിലാണ് പരിപാടിയുടെ നിര്‍മാണം. എല്ലാ തിങ്കളാഴ്ചകളിലും വൈകുന്നേരം ഏഴിനും ചൊവ്വാഴ്ച രാവിലെ ഏഴിനുമാണ് സംപ്രേഷണം. ആദ്യ എപ്പിസോഡില്‍ അതിഥിയായി എത്തുന്നത് കാവാലം ശ്രീകുമാറാണ്.