സ്‌പെഷ്യല്‍ പെര്‍മിറ്റ് അനുവദിക്കും

ഓണ്‍ലൈന്‍ മുഖേന ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മലപ്പുറം ജില്ലയിലെ അതത് ഓഫിസുകളില്‍ നിന്നും സ്‌പെഷ്യല്‍ പെര്‍മിറ്റ് അനുവദിക്കും.

Update: 2021-05-25 14:08 GMT

പരപ്പനങ്ങാടി: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികളെ വിവിധ സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് പോയ വാഹനങ്ങളുടെ സ്‌പെഷ്യല്‍ പെര്‍മിറ്റ് കാലാവധി അവസാനിച്ചവയ്ക്ക് പുതിയ സ്‌പെഷ്യല്‍ പെര്‍മിറ്റ് അനുവദിക്കുമന്ന് മലപ്പുറം ആര്‍ടിഒ അറിയിച്ചു. ഓണ്‍ലൈന്‍ മുഖേന ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മലപ്പുറം ജില്ലയിലെ അതത് ഓഫിസുകളില്‍ നിന്നും സ്‌പെഷ്യല്‍ പെര്‍മിറ്റ് അനുവദിക്കും.

2021 ജൂണ്‍ ഒന്ന് മുതല്‍ ജി ഫോം നല്‍കുവാന്‍ ഉദ്ദേശിക്കുന്ന വാഹന ഉടമകള്‍ വാഹന്‍ സോഫ്‌റ്റ്വെയറില്‍ ഓണ്‍ലൈനായി ഫീസ് അടയ്ക്കുന്നതിനുള്ള യൂസര്‍ ഐഡി /പാസ്സ് വേര്‍ഡ് എന്നിവ ലഭിക്കുന്നതിന് വെള്ളക്കടലാസില്‍ അപേക്ഷ എഴുതി അതത് ഓഫീസുകളുടെ ഔദ്യോഗിക മെയിലിലേക്ക് അയക്കണം.ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ഓണ്‍ലൈനായി ഫീസ് അട ക്കുന്നതിന് യൂസര്‍ ഐഡി/ പാസ്സ്വേര്‍ഡ് എന്നിവ വാഹന്‍ സോഫ്‌റ്റ്വെയറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് അയച്ചു നല്‍കും. ഓണ്‍ലൈനായി ഫീസടച്ച് ശേഷം ജി ഫോം അപേക്ഷയ്‌ക്കൊപ്പം ഫീസ് രസീത് അടക്കം, അതത് ആര്‍ടി /സബ് ആര്‍ടി ഓഫിസുകളിലെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് അയക്കണം. ഓഫീസുകളിലെ ഇമെയില്‍ ഐഡി

മലപ്പുറം kl10.mvd@kerala.gov.in, പെരിന്തല്‍മണ്ണ kl53.mvd@kerala.gov.in, പൊന്നാനി kl54.mvd@kerala.gov.in, തിരൂര്‍ kl55.mvd@kerala.gov.in, തിരൂരങ്ങാടി kl65.mvd@kerala.gov.in, നിലമ്പൂര്‍ kl71.mvd@kerala.gov.in, കൊണ്ടോട്ടി kl84.mvd@kerala.gov.in

Tags:    

Similar News