മാധ്യമങ്ങള്‍ക്കെതിരായ ആക്രമണം: അന്വേഷണത്തിന് പ്രത്യേകസംഘം

Update: 2019-01-03 11:29 GMT

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് എതിരെയുളള ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. ഇത്തരം ആക്രമണവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ ഇന്റലിജന്‍സ് വിഭാഗത്തോടും ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ വളരെ ഗൗരവത്തോടെ കണ്ട് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അക്കാര്യവും വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


Tags:    

Similar News