യുഎസ് ജനപ്രതിനിധിസഭ സ്പീക്കര്‍ തായ്‌വാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി ബുധനാഴ്ച രാവിലെ തായ്‌വാന്‍ പ്രസിഡന്റ് സായ് ഇംഗ്‌വെനുമായി കൂടിക്കാഴ്ച നടത്തി. തായ് വാന് യുഎസ്സിന്റെ പൂര്‍ണ പിന്തുണ പെലോസി വാഗ്ദാനം ചെയ്തു. തായ്‌വാന്റെ പരമാധികാരം സംരക്ഷിക്കാന്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു.
'എപ്പോഴും തായ്‌വാനൊപ്പം നില്‍ക്കുമെന്ന് അമേരിക്ക ഉറപ്പുനല്‍കിയിട്ടുണ്ട്. സ്വയംഭരണത്തിലും സ്വയം നിര്‍ണ്ണയത്തിലും അധിഷ്ഠിതമായ പരസ്പര സുരക്ഷയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പുനല്‍കുന്ന പങ്കാളിത്തമാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.
തായ്‌വാന്‍ തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദങ്ങള്‍ക്കിടയിലാണ് പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം. പെലോസിയുടെ സന്ദര്‍ശനത്തില്‍ ചൈന ആശങ്കപ്രകടിപ്പിച്ചു.
പെലോസി രാജ്യത്തെത്തിയതിനു തൊട്ടുപിന്നാലെ ചൈനയുടെ 21 യുദ്ധവിമാനങ്ങള്‍ തായ് വാന്‍ അതിര്‍ത്തിക്കരികെ വിന്യസിച്ചതായി റിപോര്‍ട്ടുണ്ട്.
''ഇപ്പോള്‍, എന്നത്തേക്കാളും, തായ്‌വാനുമായുള്ള അമേരിക്കയുടെ ഐക്യദാര്‍ഢ്യം നിര്‍ണായകമാണ്, അതാണ് ഞങ്ങള്‍ നല്‍കുന്ന സന്ദേശം,'' അവര്‍ കൂട്ടിച്ചേര്‍ത്തു.