മറ്റ് അംഗങ്ങളെപോലെയല്ല സംസാരം; റോജി എം ജോണ്‍ സഭയില്‍ വേറൊരു ഭാഷ ഉപയോഗിക്കുന്നുവെന്നും സ്പീക്കര്‍

നിയമസഭ ചോദ്യത്തരവേളയില്‍ ഉപചോദ്യം അനുവദിക്കുന്നതില്‍ സ്പീക്കര്‍ പക്ഷപാതം കാണിക്കുന്നു എന്ന റോജിയുടെ വിമര്‍ശനത്തിനായിരുന്നു സ്പീക്കറുടെ മറുപടി.

Update: 2021-11-10 06:01 GMT

തിരുവനന്തപുരം: നിയമസഭയിലെ മറ്റ് അംഗങ്ങളെപോലെയല്ല റോജി എം ജോണിന്റെ സംസാരമെന്ന് സ്പീക്കര്‍ എംബി രാജേഷ്. റോജി എപ്പോഴും വേറൊരു ഭാഷ ഉപയോഗിക്കുന്നുണ്ടെന്നും അത് ശരിയല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭ ചോദ്യത്തരവേളയില്‍ ഉപചോദ്യം അനുവദിക്കുന്നതില്‍ സ്പീക്കര്‍ പക്ഷപാതം കാണിക്കുന്നു എന്ന റോജിയുടെ വിമര്‍ശനത്തിനായിരുന്നു സ്പീക്കറുടെ മറുപടി.

എല്ലാവര്‍ക്കും പരിഗണന നല്‍കുന്നുണ്ട്. പക്ഷപാതം കാണിക്കുന്നില്ല. ന്യായമായ പരിഗണന എല്ലാവര്‍ക്കും നല്‍കാറുണ്ട്. വേണമെങ്കില്‍ ഇതുവരെയുള്ള ചോദ്യങ്ങളുടെ കണക്ക് പരിശോധിക്കാം. പ്രതിപക്ഷ നേതാവ്, മുതിര്‍ന്ന നേതാക്കള്‍, ചെറുപ്പക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാറുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

Tags:    

Similar News