എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

Update: 2020-08-24 07:55 GMT

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് ഫലം നെഗറ്റീവ്. അദ്ദേഹത്തിന്റെ മകന്‍ എസ് പി ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടന്നും മകന്‍ അറിയിച്ചു.

ആഗസ്ത് അഞ്ചിനാണ് കൊവിസ് പോസിറ്റീവായതിനെ തുടര്‍ന്ന് എസ് പി ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്ത് 13ന് നില വഷളാവുകയും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈയിടെ അദ്ദേഹത്തിന്റെ നില അതീവഗുരുതരമായിരുന്നു. പ്രിയഗായകന്‍ രോഗം ഭേദമായി എത്രയും പെട്ടെന്ന് തിരിച്ചുവരാനുള്ള പ്രാര്‍ത്ഥനയിലാണ് സിനിമാ ലോകവും ആരാധകരും. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ചലച്ചിത്രങ്ങളില്‍ ഉടനീളം പ്രവര്‍ത്തിച്ച ബാലസുബ്രഹ്മണ്യം ആറ് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.





Tags: