തെക്കന്‍ കൊറിയ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

Update: 2021-01-16 12:33 GMT

സിയോള്‍: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ തെക്കന്‍ കൊറിയ സാമൂഹിക അകലവും മാസ്‌ക് ധരിക്കലുമടക്കമുള്ള എല്ലാ കൊവിഡ് ആരോഗ്യനിയന്ത്രണങ്ങളും ശക്തമാക്കി. ജനുവരി അവസാനം വരെയാണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക.

സിയോള്‍ മെട്രോപോളിറ്റന്‍ പ്രദേശത്തും ജ്യോന്‍ഗി പ്രവിശ്യയിലും പടിഞ്ഞാറന്‍ തുറമുഖനഗരമായ ഇന്‍ചിയോണിലും ഏറ്റവും ഉയര്‍ന്ന നിയന്ത്രണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ജനുവരി 31 വരെ നീണ്ടു നില്‍ക്കും.

കൊറിയയില്‍ അഞ്ച് തലത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സിയോളിലെ നിയന്ത്രണങ്ങള്‍ ഏറ്റവും ഉയര്‍ന്നതലത്തിലുള്ളവയാണ്.

സ്വകാര്യമായ പരിപാടികളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തുചേരുന്നതിന് നിരോധനമുണ്ട്. ഹോട്ടലുകളിലും അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ പാടില്ല.

അതേസമയം ചില പ്രദേശങ്ങളില്‍ അഞ്ച് പേരിലധികമെന്നതിനു പകരം പത്ത് പേരിലധികമെന്നാണ് നിബന്ധന.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറിയയില്‍ 580 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 71,820. ഡിസംബര്‍ 25നാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്, 1,240.

Tags:    

Similar News