കൊല്‍ക്കൊത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍. ശനിയാഴ്ച വൈകീട്ട് അദ്ദേഹം കുറച്ച് ഭക്ഷണവും കഴിച്ചതായി അദ്ദേഹത്തെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ മൂന്ന് ബ്ലോക്കുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി നടത്തി.
തന്റെ സ്വന്തം ജിമ്മില്‍ വ്യായാമം ചെയ്തുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. പതിനൊന്നു മണിയോടെ തളര്‍ന്നുവീണു.
വ്യായാമത്തിനിടയില്‍ അസ്വസ്ഥതയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗാംഗുലിയെ വൈകീട്ട് ഒരു മണിക്ക് വുഡ്‌ലാന്റ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി സിഇഒ ഡോ. രുപാലി ബസു പറഞ്ഞു.
ബിജെപിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കരുതപ്പെടുന്നയാളാണ് ഗാംഗുലി. ഗാംഗുലിയെ മമതാബാനര്‍ജി ആശുപത്രിയില്‍ സന്ദര്‍ശിച്ചു.