മകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍ ആശ്ചര്യകരം : പി ആര്‍ സിയാദ്
തിരുവനന്തപുരം: എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗവും കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവുമായ എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍ ആശ്ചര്യകരമാണെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെ ആന്റണി മനസ്സുകൊണ്ട് അംഗീകരിച്ചിരുന്നുവെന്നും അതുവരെ ബിജെപിയോട് ഉണ്ടായിരുന്ന വെറുപ്പ് മാറി എന്നുമാണ് അവര്‍ വ്യക്തമാക്കിയത്. ഒരുകാലത്തും ഫാഷിസ്റ്റ് രാഷ്ട്രീയത്തോട് വെറുപ്പ് പുലര്‍ത്തിയിട്ടുള്ള ആളല്ല അദ്ദേഹം എന്നത് പരസ്യമായ രഹസ്യമാണ്. മൗനം കൊണ്ടോ അവര്‍ക്ക് സഹായകരമായ നിലപാട് കൊണ്ടോ ഫാഷിസത്തോട് വിധേയത്വം പുലര്‍ത്തുന്ന ഒരു കോണ്‍ഗ്രസ് നേതാവാണ് എ കെ ആന്റണി എന്നത് പലപ്പോഴും ബോധ്യം വന്നിട്ടുള്ളതാണ്. പല നിര്‍ണായക ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ അത് വ്യക്തമാക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിയുടെ ഇപ്പോഴത്തെ ഈ വെളിപ്പെടുത്തല്‍ തുറന്നുപറച്ചില്‍ ആണെന്നും പി ആര്‍ സിയാദ് കൂട്ടിച്ചേര്‍ത്തു.