സോണിയാഗാന്ധി രണ്ട് ഡോസ് വാക്‌സിനും എടുത്തുകഴിഞ്ഞു; രാഹുല്‍ ഗാന്ധിയുടേത് ഇനിയും വൈകും

Update: 2021-06-17 10:33 GMT

ന്യൂഡല്‍ഹി: ബിജെപി ഉയര്‍ത്തിയ അനാവശ്യ വിവാദങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി താന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച വിവരങ്ങള്‍ പങ്കുവച്ചു. മാര്‍ച്ച് മാസത്തിലാണ് സോണിയ ആദ്യ വാക്‌സിന്‍ സ്വീകരിച്ചത്. മെയ് മാസം പ്രിയങ്കയും വാക്‌സന്‍ എടുത്തു.

സോണിയാഗാന്ധി കൊവിഡ് വാക്‌സിന്‍ എടുത്തിട്ടില്ലെന്നും അവര്‍ക്ക് ഇന്ത്യന്‍ നിര്‍മിത വാക്‌സിനില്‍ വിശ്വാസമില്ലെന്നും ആരോപിച്ച് ബിജെപി നേതാക്കള്‍ വിവാദമുണ്ടാക്കിയിരുന്നു. അതിനെത്തുടര്‍ന്നാണ് സോണിയ വാക്‌സിന്‍ എടുത്ത വിവരം പങ്കുവച്ചത്.

അതേസമയം മെയ് മാസത്തില്‍ കൊവിഡ് ബാധിതനായതിനാല്‍ രാഹുല്‍ ഇതുവരെ വാക്‌സിന്‍ എടുത്തിട്ടില്ല. അത് ഇനിയും വൈകുമെന്ന് രാഹുലുമായി ബന്ധപ്പെട്ട ഓഫിസ് അറിയിച്ചു.

ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചശേഷം പ്രിയങ്ക ഏപ്രിലില്‍ ഐസൊലേഷനിലേക്ക് മാറിയിരുന്നു.