കോടാലി കൊണ്ട് കൈകാലുകള്‍ തല്ലിയൊടിച്ചു; മാതാവിനു നേരെ മകന്റെ ക്രൂരമര്‍ദ്ദനം

Update: 2025-04-23 07:45 GMT

ഇടുക്കി: കട്ടപ്പനയില്‍ മകന്റെ മര്‍ദ്ദനത്തില്‍ മാതാവിന് ഗുരുതര പരിക്ക്. ഇടുക്കി കുന്തളംപാറ സ്വദേശി കമലമ്മയെയാണ് മകന്‍ ആക്രമിച്ചത്. മകന്‍ പ്രസാദിനെയും മരുമകള്‍ രജനിയേയും പോലിസ് കസ്റ്റഡിയിലെടുത്തു. പ്രസാദ് കോടാലി കൊണ്ട് കമലമ്മയുടെ കൈകാലുകള്‍ തല്ലിയൊടിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് പിന്നിലെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പോലിസ് ശേഖരിച്ചു വരികയാണ്.

Tags: