ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കഫിയയണിഞ്ഞ് നേതാക്കള്‍

Update: 2025-04-04 10:14 GMT

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് കഫിയയണിഞ്ഞ് നേതാക്കള്‍ . പ്രതിനിധികള്‍ കഫിയ അണിഞ്ഞാണ് സമ്മേളനത്തില്‍ എത്തിയത്. സമ്മേളന ഹാളില്‍ മുദ്രാവാക്യം വിളിച്ച് പിന്തുണ അറിയിക്കുകയും ചെയ്തു.

അതേസമയം രാഷ്ട്രീയ പ്രമേയത്തിലും രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്മേലുമുള്ള പൊതു ചര്‍ച്ച ഇന്ന് പൂര്‍ത്തിയാകും. ചര്‍ച്ചയ്ക്ക് പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് മറുപടി പറയും. ചര്‍ച്ചയില്‍ ഉയര്‍ന്ന ഭേദഗതികള്‍ കൂടി പരിഗണിച്ച് രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീരിക്കും. രണ്ടാം തീയ്യതിയാണ് മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിച്ചത്.




Tags: