കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; ഏജീസ് ഓഫിസിന് മുന്നില്‍ എസ്ഡിപിഐ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

Update: 2021-10-15 10:29 GMT

തിരുവനന്തപുരം: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എസ്ഡിപിഐ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. ഏജീസ് ഓഫിസിന് മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചത്.

കോലം കത്തിക്കലിന് മുന്നോടിയായി ഏജീസ് ഓഫിസിലേക്ക് മാര്‍ച്ച് നടന്നു. പ്രതിഷേധപരിപാടിയില്‍ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് കരമന ജലീല്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് ഉദ്ഘാടനം ചെയ്തു.

കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി നടത്തുന്ന എല്ലാ സമരങ്ങളും വിജയിപ്പിക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണം. കേന്ദ്രമന്ത്രിയുടെ പിന്‍ബലത്തിലാണ് മകന്‍ ആശിഷ് മിശ്ര കര്‍ഷക കൂട്ടക്കൊല നടത്തിയത്. രാജ്യത്തെ തകര്‍ക്കുന്ന ഫാഷിസ്റ്റ് വാഴ്ചയ്ക്ക് അറുതിവരുത്തുന്നതിന് എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ക്കണമെന്നും പ്രതിഷേധ പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പറഞ്ഞു.

പ്രതിഷേധത്തില്‍ ജില്ലാ സെക്രട്ടറി ഇര്‍ഷാദ് കന്യാകുളങ്ങര, ജില്ലാ ഖജാന്‍ജി മണക്കാട് ശംസുദ്ദീന്‍, ജില്ലാ കമ്മിറ്റി അംഗം സജീര്‍ കുറ്റിയാംമൂട്, മണ്ഡലം നേതാക്കളായ അന്‍വര്‍ ശ്രീകാര്യം, നവാസ് വള്ളക്കടവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Similar News