ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം: മുസ്‌ലിം ജമാഅത്ത് കോഡിനേഷന്‍ കൗണ്‍സില്‍
മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നും അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
നെടുമങ്ങാട്: പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രക്ഷോഭ രംഗത്തുള്ള ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം ജമാഅത്ത് കോഡിനേഷന്‍ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് മൂഴിയില്‍ മുഹമ്മദ് ഷിബു ഉദ്ഘാടനം ചെയ്തു. മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നും അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കല്ലറ എ വി ഷൗക്കത്ത്, സലിം നെടുമങ്ങാട്, മണ്‍വിള മുഹമ്മദ്, അന്‍വര്‍, അബൂബക്കര്‍ പങ്കെടുത്തു.