കര്‍ഷകപോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം: ഉപവാസ സമരവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രിയും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉപവാസസമരം നടത്തുന്ന കര്‍ഷക നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകര്‍ നിരാഹാരസമരത്തിലാണ്. കര്‍ഷക വിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം. അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞാന്‍ ഇന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആം ആദ്മി പാര്‍ട്ടി ഓഫിസില്‍ നിരാഹാരമിരിക്കും- സിസോദിയ ട്വീറ്റ് ചെയ്തു.
കര്‍ഷകരോട് ഐക്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നിരാഹാരസമരം പ്രഖ്യാപിച്ചിരുന്നു.