എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം

Update: 2021-08-17 10:12 GMT

മലപ്പുറം: എന്‍ഡോസള്‍ഫാന്‍ ദുരിധ ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ പരിസ്ഥിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കലക്ടറേറ്റിനു മുന്നില്‍ ഉപവാസം സംഘടിപ്പിച്ചു.എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോടുള്ള കേന്ദ്ര,കേരള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപവാസം നടത്തിയത്. പ്രൊഫസര്‍ പി ഗീത ഉദ്ഘാടനം ചെയ്തു. ജില്ലാ പരിസ്ഥിതി കൊ ഓഡിനേറ്റര്‍ ലത്തീഫ് കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു. പശ്ചിമ ഘട്ട സംരക്ഷണ സമിതി കോഡിനേറ്റര്‍ സി എന്‍ മുസ്തഫ ആമുഖ പ്രഭാഷണം നടത്തി. ഫിലിപ്പ് കുട്ടി, നിഖില്‍ മഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.




Tags: