സിപിഎമ്മിന്റെ പ്രതിരോധ റാലി ധ്രുവീകരണ റാലിയായി മാറിയിരിക്കുന്നു: സി ടി സുഹൈബ്

Update: 2023-02-22 09:55 GMT

മലപ്പുറം: അഖിലേന്ത്യാ മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ ഒരുമിച്ച് ആര്‍എസ്എസ്സുമായി നടത്തിയ ചര്‍ച്ചയെ ജമാഅത്ത്- ആര്‍എസ്എസ് ചര്‍ച്ചയെന്ന രീതിയില്‍ ചിത്രീകരിച്ചും വക്രീകരിച്ചും നുണ പ്രചരിപ്പിച്ച് അതിനെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗപ്പെടുത്തുകയാണ് സിപിഎം ചെയ്യുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ്. സിപിഎമ്മിന്റ കേന്ദ്ര വിരുദ്ധ ജാഥ ജമാഅത്ത് വിരുദ്ധ ജാഥയായും പ്രതിരോധ റാലി ധ്രുവീകരണ റാലിയായും മാറിയിരിക്കുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദുത്വ ഭീകരതക്കെതിരേ യുവജന പ്രതിരോധം എന്ന തലക്കെട്ടില്‍ ഫെബ്രുവരി 26ന് മഞ്ചേരിയില്‍ നടക്കുന്ന പൊതു സമ്മേളനത്തോട് അനുബന്ധിച്ച് മലപ്പുറം പ്രസ്‌ക്ലബില്‍ നടന്ന പ്രസ്മീറ്റില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറിമാരായ ഷബീര്‍ കൊടുവള്ളി, വി പി റഷാദ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: