സംസ്ഥാന സഹകരണ കാര്‍ഷിക ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സ് കോണ്‍ഗ്രസ് വിട്ടു; സിപിഎമ്മില്‍ ചേരും
ഇതോടെ ബാങ്ക് ഭരണവും യുഡിഎഫിന് നഷ്ടമാവും. കോണ്‍ഗ്രസ് പുനസംഘടനയില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.
തിരുവനന്തപുരം: സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം രാജി വെച്ചു. കെപിസിസി സെക്രട്ടറി, എക്‌സിക്യൂട്ടീവ് അംഗം, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എന്നിങ്ങനെ നിരവധി ചുമതലകള്‍ വഹിച്ചിട്ടുള്ള അദ്ദേഹം പ്രമുഖ സഹകാരിയാണ്. നെയ്യാറ്റിന്‍കരയിലെ ഗ്രാമ പ്രദേശങ്ങളിലെയും മലയോര പ്രദേശങ്ങളിലെയും കര്‍ഷകരെ സഹകരണ പ്രസ്ഥാനത്തോട് അടുപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് അദ്ദേഹത്തിനുണ്ട്.
ഇതോടെ, ബാങ്ക് ഭരണവും യുഡിഎഫിന് നഷ്ടമാവും. കോണ്‍ഗ്രസ് പുനസംഘടനയില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായാണ് അദ്ദേഹം പാര്‍ട്ടി വിട്ടിരിക്കുന്നത്.
സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നു വരുന്ന സമയത്താണ് അദ്ദേഹം രാജി വെച്ചിരിക്കുന്നത്. സോളമന്‍ അലക്‌സ് സിപിഎമ്മില്‍ ചെരുമെന്നാണ് വിവരം.