സോളാര്‍ മാനനഷ്ടകേസ്: ഉമ്മന്‍ചാണ്ടിക്ക് വിഎസ് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന കീഴ്‌കോടതി വിധിക്ക് സ്‌റ്റേ

Update: 2022-02-14 08:26 GMT

തിരുവനന്തപുരം: സോളാര്‍ മാനനഷ്ട കേസില്‍ ഉമ്മന്‍ചാണ്ടിക്ക് വിഎസ് അച്യുതാനന്ദന്‍ പത്ത് ലക്ഷം രൂപ നല്‍കണമെന്ന സബ് കോടതി ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതി സ്‌റ്റേ ചെയ്തു. വിഎസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസ് 23 ന് കോടതി വിശദമായി പരിഗണിക്കും. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി സോളാര്‍ നടത്തിപ്പ് നടത്തി എന്ന് വിഎസ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശത്തിനെതിരെയാണ് ഉമ്മന്‍ചാണ്ടി മാനനഷ്ട കേസ് നല്‍കിയത്.


Tags: