ഷഹീന്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി സോഷ്യല്‍ ഫോറം ഒമാന്‍

Update: 2021-10-08 17:15 GMT

മസ്‌കറ്റ് : ഷഹീന്‍ ചുഴലിക്കാറ്റ് നാശം വിതച്ച ബാതിനാ മേഖലയിലെ സുവൈഖ്, ഖദറ, ബിദായ, കാബൂറ എന്നിവിടങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങളുമായി സോഷ്യല്‍ ഫോറം ഒമാന്‍. വെള്ളിയാഴ്ച നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാവിലെ തന്നെ വിവിധ സംഘങ്ങളായി എത്തിയത്. സുവൈഖ്, ഖദറ, ബിദായ, കാബൂറ മേഖലയിലെ ചെളികള്‍ നിറഞ്ഞ വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, റോഡ്, കൃഷിസ്ഥലങ്ങള്‍, വ്യവസായ യുണിറ്റുകള്‍ എന്നിവിടങ്ങള്‍ ഒമാന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ വൃത്തിയാക്കി.



കഴിഞ്ഞ നാലു ദിവസങ്ങങ്ങളിലായി പ്രദേശത്ത് അവശ്യ സാധങ്ങളും നൂറുകണക്കിന് ഭക്ഷണകിറ്റുക്കളും വിതരണം ചെയ്യുന്നുമുണ്ട്. ദുരിതത്തിലായ പ്രദേശ വാസികള്‍ക്കുള്ള ഭക്ഷണ കിറ്റുകള്‍ വരും ദിവസങ്ങളിലും വിതരണം ചെയ്യുമെന്ന് സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ അറിയിച്ചു. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നദീര്‍ മാഹി, ഹസ്സന്‍ കേച്ചേരി, അന്‍വര്‍ ഖദറ, റിയാസ് കൊല്ലം, റാഫി ബിദായ എന്നിവര്‍ നേതൃത്വം നല്‍കി.




 




Tags:    

Similar News