സോഷ്യല്‍ ഫോറം ഒമാന്‍ ഏകദിന രക്തദാന കാംപ് സംഘടിപ്പിക്കുന്നു

Update: 2021-08-14 18:07 GMT

സലാല: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറം സലാല ഏകദിന രക്തദാന കാംപ് സംഘടിപ്പിക്കുന്നു. ലൈഫ് ലൈന്‍ ഹോസ്പിറ്റലുമായി സഹകരിച്ചാണ് കാംപ് സംഘടിപ്പിച്ചിട്ടുള്ളത്. ആഗസ്ത് 20 തിയതി രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് 12 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. സലാലയിലെ ആര്‍ റുബത്ത് സ്ട്രീറ്റിലെ ലൈഫ് ലൈന്‍ ഹോസ്പിറ്റലിലാണ് കാംപ് നടക്കുക.

ക്യാമ്പില്‍ പങ്കെടുക്കേണ്ടവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 96894571055, +96892496559. 

Tags:    

Similar News