സോഷ്യല്‍ ഫോറം നേതാക്കള്‍ 'പ്രതീക്ഷ' സന്ദര്‍ശിച്ചു
സാധ്യമാകുന്ന സഹായങ്ങള്‍ ആലോചിച്ച് ചെയ്യാമെന്നും പ്രതീക്ഷ നടത്തുന്ന വേറിട്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളുടെ പ്രാര്‍ത്ഥനയും പിന്തുണയുമായി എന്നും കൂടെയുണ്ടാകുമെന്നും സോഷ്യല്‍ ഫോറം ഭാരവാഹികള്‍ ഉറപ്പ് നല്‍കി
കോഴിക്കോട്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് നാസ്സര്‍ കൊടുവള്ളി, സിക്രട്ടറി നാസര്‍ ഒടുങ്ങാട്, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ കുഞ്ഞിക്കോയ താനൂര്‍ തുടങ്ങിയവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ കമ്യൂണിറ്റി സെന്റര്‍ സന്ദര്‍ശിച്ചു. പ്രതീക്ഷ മാനേജര്‍ കെ റസാഖ് മാസ്റ്റര്‍, ഭാരവാഹികളായ അബ്ദുല്‍നാസര്‍ മായനാട്, ജിന്‍സി പൂവ്വാട്ട് പറമ്പ് എന്നിവര്‍ സ്വീകരിച്ചു.
പ്രതീക്ഷയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ഭാരവാഹികള്‍ വിശദീകരിച്ചു.സാധ്യമാകുന്ന സഹായങ്ങള്‍ ആലോചിച്ച് ചെയ്യാമെന്നും പ്രതീക്ഷ നടത്തുന്ന വേറിട്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളുടെ പ്രാര്‍ത്ഥനയും പിന്തുണയുമായി എന്നും കൂടെയുണ്ടാകുമെന്നും സോഷ്യല്‍ ഫോറം ഭാരവാഹികള്‍ ഉറപ്പ് നല്‍കി