പൗരത്വ ഭേദഗതി ബില്ല്: കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിനെതിരേ സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക് കമ്മിറ്റി

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായ ബില്ല് പാസ്സാക്കിയെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ മൗനം വെടിഞ്ഞ് ഒന്നിച്ച് നിന്ന് പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Update: 2019-12-05 16:56 GMT

ഹായില്‍: മുസ്ലിംകളെ മാത്രം ഒഴിവാക്കി പൗരത്വ ഭേദഗതി ബില്ല് കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക് കമ്മിറ്റി ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി. മതപരമായ വിവേചനവും വര്‍ഗീയവുമായ ബില്ല് ബിജെപി സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധ അജണ്ട ഒരിക്കല്‍ക്കൂടി തുറന്നു കാണിക്കുന്നതാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായ ബില്ല് പാസ്സാക്കിയെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ മൗനം വെടിഞ്ഞ് ഒന്നിച്ച് നിന്ന് പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക് പുനഃസംഘടന യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് റഹൂഫ് ഇരിട്ടി, ജനറല്‍ സെക്രട്ടറി മുനീര്‍ കൊയിസ്സന്‍, വൈസ് പ്രസിഡണ്ട് അര്‍ഷാദ് തിരുവനന്തപുരം, സെക്രട്ടറിമാര്‍ ഹമീദ് മംഗലാപുരം, മുത്തലിബ് പാലക്കാട്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഇക്ബാല്‍ ആന്ധ്രാപ്രദേശ്, നാസര്‍ താമരശ്ശേരി. 

Tags:    

Similar News