സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ മസ്‌കറ്റില്‍ നിര്യാതനായി

Update: 2021-07-14 00:41 GMT

മസ്‌കത്ത്: സോഷ്യല്‍ ഫോറം പ്രവര്‍ത്തകനും തൃശൂര്‍ സ്വദേശിയുമായ മുഹമ്മദ് അനീസ് (39) മസ്‌കറ്റില്‍ നിര്യാതനായി. തൃശൂര്‍ ചാവക്കാട് തിരുനെല്ലൂര്‍ മാമ്മശ്രയില്ലത്ത് അബൂ ഹനീഫയുടെയും ഖദീജയുടെയും മൂത്തമകനാണ്.

മബെലയില്‍ ബിസിനസ് നടത്തി വന്നിരുന്ന മുഹമ്മദ് അനീസ് മസ്‌കറ്റ് ഖോല ഹോസ്പിറ്റലില്‍ കൊവിഡ് ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം.

ഭാര്യ ഷിംനയും മൂന്ന് കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബം മസ്‌കറ്റില്‍ മബെലയില്‍ തന്നെയാണ്. മറ്റു സഹോദരന്മാരായ ഹാരിസ്, നിയാസ് എന്നിവര്‍ ഒമാനില്‍ ഉണ്ട്.

സോഷ്യല്‍ ഫോറം ഒമാന്‍ പ്രവര്‍ത്തകര്‍ മയ്യത്ത് കബറടക്കം ചെയ്യുവാനുള്ള നടപടിക്രമങ്ങള്‍ ചെയ്യുന്നു.

സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.