ഇന്ത്യയില്‍ ഇതുവരെ വിതരണം ചെയ്തത് 81.85 കോടി ഡോസ് വാക്‌സിന്‍

Update: 2021-09-21 17:38 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 96,46,778 പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തു. ഇതോടെ രാജ്യത്തെ ആകെ വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകളുടെ എണ്ണം 81.85 കോടിയായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

80,35,135 വാക്‌സിന്‍ സെഷനുകളിലൂടെയാണ് ഇത്രയും വാക്‌സിന്‍ നല്‍കിയത്.

1,03,69,386 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 87,50,107 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

മുന്‍നിര പ്രവര്‍ത്തകരില്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ 1,83,46,015 ആണെങ്കില്‍ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ 1,45,66,593.

18-44 വയസ്സുകാരില്‍ 33,12,97,757 ഡോസ് വാക്‌സിന്‍ ആദ്യ ഡോസായാണ് നല്‍കിയത്. രണ്ടാം ഡോസ് 6,26,66,347.

45-59 വയസ്സുകാരില്‍ 15,20,67,152 പേര്‍ക്ക് ആദ്യ ഡോസ് ലഭിച്ചു. 7,00,70,609 പേര്‍ക്ക് രണ്ടാം ഡോസ് ലഭിച്ചു. 60 വയസ്സിനു മുകളിലുള്ള 9,74,87,849 പേര്‍ക്ക് ആദ്യ ഡോസും 5,28,92,011 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു.

Tags:    

Similar News