ഇന്ത്യയില്‍ ഇതുവരെ വിതരണം ചെയ്തത് 5.46 കോടി ഡോസ് കൊവിഡ് വാക്‌സിന്‍

Update: 2021-03-25 18:29 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 5,46,65,820 ഡോസ് കൊവിഡ് വാക്‌സിനെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.

ഇതില്‍ 80,18,757 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഒന്നാമത്തെ ഡോസും 50,92,757 ആരോഗ്യപ്രവര്‍ത്തകര്‍ക്കു നല്‍കിയ രണ്ടാമത്തെ ഡോസും മുന്‍നിര പ്രവര്‍ത്തകര്‍ക്കു നല്‍കിയ 85,53,228 ആദ്യ ഡോസും 33,19,005 മുന്‍നിര പ്രവര്‍ത്തകര്‍ക്കു നല്‍കിയ രണ്ടാമത്തെ ഡോസും 60 വയസ്സിനു മുകളിലുള്ള 2,42,50,649 പേര്‍ക്കു നല്‍കിയ ഡോസും 45 വയസ്സിനുമുകളില്‍ രോഗാവസ്ഥയിലുള്ളവര്‍ക്ക് നല്‍കിയ 54,31,424 ഡോസും ഉള്‍പ്പെടുന്നു.

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതി 69 ദിവസം പിന്നിടുകയാണ്.

മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ആകെ പുതിയ രോഗികളില്‍ 81. 63 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 53,476 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചാബില്‍ 31,855ഉം പഞ്ചാബില്‍ 2,613ഉം കേരളത്തില്‍ 2,456ഉം കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. 

Tags:    

Similar News