ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യ നില മെച്ചപ്പെടുത്തി. ഇന്ന് വൈകീട്ട് പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് 32 കോടി ഡോസ് വാക്‌സിനാണ് നല്‍കിയിട്ടുളളത്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 32,11,43,649 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. ജൂണ്‍ 21ാം തിയ്യതിയാണ് 18 വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കിയത്.
ഇന്നു മാത്രം 58.10 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി. ഇതില്‍ 36,68,189 ഒന്നാമത്തെ ഡോസ് വാക്‌സിനും 1,14,506 രണ്ടാമത്തെ ഡോസ് വാക്‌സിനുമാണ്.
മൂന്നാം ഘട്ടം തുടങ്ങിയ ശേഷം 37 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 8,30,23,693 ആദ്യ ഡോസ് വാക്‌സിനും 18,48,754 രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.
പത്ത് ലക്ഷത്തില്‍ കൂടുതല്‍ 18-44 ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് വാക്‌സിന്‍ നല്‍കിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്ര പ്രദേശ്, അസം, ബീഹാര്‍, ഛത്തിസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ഒഡീഷ, യുപി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നു.