ഡറാഡൂണ്‍: ഡറാഡൂണിലെ പ്രശസ്തമായ ചാര്‍ ധം യാത്രയില്‍ ഈ വര്‍ഷം ഇതുവരെ പങ്കെടുത്തത് 19 ലക്ഷം പേരെന്ന് ബദ്രിനാഥ്- കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി. മെയ് മൂന്നിനാണ് യാത്ര ആരംഭിച്ചത്.
ജൂണ്‍ 11വരെ ഉത്തരാഖണ്ഡ് ചാര്‍ധമില്‍ 19,04,253 പേരാണ് പങ്കെടുത്തത്.
മെയ് 8-ജൂണ്‍ 11 വൈകീട്ട് വരെ 6,57,547 പേര്‍ ബദ്രിനാഥ് ധമില്‍ എത്തി. മെയ് 6-ജൂണ്‍ 11വരെ കേദാര്‍നാഥ് ധമില്‍ 6,33,548 പേര്‍ എത്തി.
മെയ് 27വരെ ഉത്തരാഖണ്ഡില്‍ ഈ യാത്രക്കിടയില്‍ 91 തീര്‍ത്ഥാടകര്‍ മരിച്ചു. യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലേക്ക് 1,000 പേരെക്കൂടി അനുവദിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ബദ്രിനാഥില്‍ 16,000 പേര്‍ക്കും കേദാര്‍നാഥില്‍ 13,000 പേര്‍ക്കുമാണ് പ്രതിദിന സന്ദര്‍ശനം അനുവദിക്കുക.
ഗംഗോത്രി, യമുനോത്രി ധമുകളില്‍ യഥാക്രമം 8000ഉം 5000ഉം പേര്‍ക്ക് പ്രവേശനം അനുവദിക്കും.