സ്‌നേഹ ഭവനം താക്കോല്‍ ദാനം നിര്‍വഹിച്ചു

Update: 2021-07-29 14:56 GMT

പരപ്പനങ്ങാടി: സൂപ്പി കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട് &ഗൈഡ്‌സ്, എന്‍ എസ്എസ് മാനേജ്‌മെന്റ്, സ്റ്റാഫ്, പി ടി എ സഹകരണത്തോടെ നിര്‍മ്മിച്ച 'സഹപാഠിക്ക് ഒരു വീട് ' എന്ന സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു.


എസ്എന്‍എം ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജര്‍ പി അഷ്‌റഫ് പ്രിന്‍സിപ്പല്‍ എ ജാസ്മിന്‍, പിടിഎ പ്രസിഡന്റ് അഹമ്മദ് പി ഒ റാഫി എന്നിവര്‍ ചേര്‍ന്ന് പതിമൂന്നാം ഡിവിഷന്‍ കൗണ്‍സിലര്‍ ഫാത്തിമക്ക് താക്കോല്‍ നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.


സ്‌കൗട്ട് ഗൈഡ്‌സ് തുരുരങ്ങാടി സ്‌കൗട്ട്‌സ് സെക്രട്ടറി സി വി അരവിന്ദന്‍, എന്‍എസ്എസ് കോഡിനേറ്റര്‍ പി സക്കരിയ, സ്‌കൂള്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി സുബൈര്‍, മുന്‍ മാനേജര്‍ പി അബ്ദുല്ലത്തീഫ് മദനി, പി ടി രാജ്‌മോഹന്‍ , സ്റ്റാഫ് സെക്രട്ടറി,ഹസ്സന്‍ കോയ, വി എം മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.




Tags:    

Similar News