ന്യൂഡല്‍ഹി: ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. സിബിഐയുടെ അപേക്ഷയിന്‍ കോടതി കേസ് നാല് തവണയാണ് മാറ്റിവെച്ചത്. വിശദമായ വാദം കേള്‍ക്കേണ്ട കേസായതിനാല്‍ ഇന്ന് പരിഗണിക്കുന്ന അവസാനത്തെ കേസായി ലിസ്റ്റ് ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ്‌സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ വാദം നടത്താന്‍ തയ്യാറാണെന്ന നിലപാട് നേരത്തെ പരിഗണിച്ചപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നു. വിചാരണ നേരിടണമെന്ന്‌ഹൈക്കോടതി വിധിച്ച ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജിയും സുപ്രിംകോടതിക്ക് മുന്നിലുണ്ട്.