സ്മൃതി ഇറാനിക്ക് കൊവിഡ്

Update: 2020-10-28 13:34 GMT

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരികരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി അടുത്ത് സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു. മുമ്പ് ആഭ്യന്തരമന്ത്രി അമിത് ഷാ, അന്തരിച്ച പ്രസിഡന്റ് പ്രണബ് മുഖര്‍ജി, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെ പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.