മെഡിക്കല്‍ കോളജില്‍ വീണ്ടും പുക; പുക ഉയര്‍ന്നത് അത്യാഹിത വിഭാഗത്തിന്റെ ആറാം നിലയില്‍

Update: 2025-05-05 09:35 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും പുക. പുക ഉയര്‍ന്നത് അത്യാഹിത വിഭാഗത്തിന്റെ ആറാം നിലയില്‍. കാര്‍ഡിയാക് സര്‍ജറി തിയേറ്ററിലാണ് പുകയുയര്‍ന്നത്.കഴിഞ്ഞ ദിവസം പുക ഉയര്‍ന്നതിനേ തുടര്‍ന്ന് നടത്തുന്ന അറ്റകുറ്റ പണികള്‍ക്കിടെയാണ് വീണ്ടും പുക വന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പ്രാഥമിക നിഗമനം.

കെട്ടിടത്തിന്റെ ഈ നിലയില്‍ രോഗികളില്ല. ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. വയറിങുമായി ബന്ധപ്പെട്ട് എല്ലാ നിലയിലും പരിശോധന നടത്തി വരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ വിങും ഫയര്‍ഫോഴ്‌സും സ്ഥലത്തുണ്ട്. ഇനി എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയതിനു ശേഷം മാത്രമെ രോഗികളെ പ്രവേശിപ്പിക്കൂ എന്നും എത്രയും വേഗം പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags: