എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്ര ബുധനാഴ്ച മലപ്പുറത്ത് അഞ്ച് കേന്ദ്രങ്ങളില്‍

Update: 2021-01-04 10:23 GMT

മലപ്പുറം: 'അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റയാത്ര ബുധന്‍ മലപ്പുറം ഈസ്റ്റില്‍ അഞ്ചു കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. എസ്.കെ.എസ്.എസ്.എഫ് ഈസ്റ്റ് ജില്ലാ കമ്മിറ്റി നേതാക്കളാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്.

നാളെ രാവിലെ 9.30ന് പെരിന്തല്‍മണ്ണ ശിഫ സെന്റര്‍, 10ന് മലപ്പുറം റോസ് ലോഞ്ച്, ഉച്ചക്ക് 2.30ന് കൊണ്ടോട്ടി കെ.പി.ലോഞ്ച്, വൈകീട്ട് 4ന് മഞ്ചേരി ജയശ്രീ ഓഡിറ്റോറിയം, 6.30ന് നിലമ്പൂര്‍ മര്‍ക്കസ് എന്നിവിടങ്ങളിലാണ് സ്വീകരണസമ്മേളനങ്ങള്‍. പെരിന്തല്‍മണ്ണയില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്്‌ലിയാരും മലപ്പുറത്ത് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും.

കൊണ്ടോട്ടിയില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്്‌ലിയാര്‍, മഞ്ചേരിയില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, നിലമ്പൂരില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, എം.എല്‍.എമാര്‍, സമസ്ത നേതാക്കള്‍, സാമൂഹ്യ,സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും. നാളെ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കുന്ന മുന്നേറ്റയാത്ര 11ന് മംഗലാപുരത്ത് സമാപിക്കും.

കാംപയിന്‍ ഭാഗമായി മലപ്പുറം ഈസ്റ്റില്‍ വിഖായ ബ്ലൂസ്‌ക്വയര്‍, മേഖലാ തലത്തില്‍ മനുഷ്യാവകാശ സംഗമം, ഏരിയാ തല കണ്‍വന്‍ഷനുകള്‍,മുന്നൊരുക്ക പര്യടനം നടത്തി. 93 ക്ലസ്റ്റര്‍ തല സെമിനാറുകളും എഴുന്നൂറോളം യൂനിറ്റ് തല പ്രഭാഷണങ്ങളും നടന്നുവരുന്നുണ്ട്. റിപ്ലബിക്ദിനത്തില്‍ മലപ്പുറം മേല്‍മുറിയില്‍ മനുഷ്യജാലിക സംഘടിപ്പിക്കും.

വൈജ്ഞാനികവും സാമൂഹികവുമായ നവോത്ഥാനം, വിദ്യാഭ്യാസ- തൊഴില്‍ രംഗങ്ങളിലെ ഇടപെടലുകള്‍, സൗഹാര്‍ദ്ധം, രാഷ്ട്ര പുരോഗതി തുടങ്ങി വിവിധ തലങ്ങളെ ആസ്പദമാക്കിയുള്ള ശാക്തീകരണ പരിപാടികളാണ് കാംപയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ജില്ലാ ജനറല്‍സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ശമീര്‍ ഫൈസി ഒടമല,സി.ടി.ജലീല്‍ പട്ടര്‍കുളം, ജില്ലാ ഓര്‍ഗനൈസിംങ് സെക്രട്ടറി ഇസ്മാഈല്‍ അരിമ്പ്ര വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: