ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതി പിടിയില്‍

Update: 2026-02-09 05:43 GMT

ധര്‍ബംഗ: ബിഹാറിലെ ധര്‍ബംഗയില്‍ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതിയായ 22-കാരന്‍ വികാസ് മാത്തോ പിടിയിലായി. വീടിനു സമീപത്തെ കുളത്തിനരികില്‍ നിന്നുള്ള നായകളുടെ നിര്‍ത്താതെയുള്ള കുര കേട്ട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞദിവസം കൂട്ടുകാര്‍ക്കൊപ്പം കുളത്തിനടുത്ത് കളിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഏറെ വൈകിയിട്ടും കുട്ടി തിരികെ വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിയുന്നത്. വികാസ് മാത്തോ പെണ്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയതായി മറ്റു കുട്ടികള്‍ വീട്ടുകാരോട് പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തി.

Tags: