യമുന എക്‌സ്പ്രസ്‌വെയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 12 പേര്‍ക്ക് പരിക്ക്

Update: 2021-02-13 06:05 GMT

ഗ്രെയ്റ്റര്‍ നോയിഡ: ഉത്തര്‍പ്രേദശിലെ നോയിഡയില്‍ യമുന എക്‌സ്പ്രസ് വെയില്‍ആറ് വാഹനങ്ങല്‍ പരസ്പരം കൂട്ടിയിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പ്രദേശത്ത് കനത്ത പുകമഞ്ഞ് വ്യാപിച്ചതിനെത്തുടര്‍ന്ന് ദൃശ്യത കുറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ വാഹനഗതാഗതം തടസ്സപ്പെട്ടെങ്കിലും വാഹനങ്ങള്‍ എടുത്തുനീക്കിയതോടെ എല്ലാം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞു.

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ പല ഭാഗങ്ങളിലും പഞ്ചാബിലും കനന്ന പുകമഞ്ഞ് മൂടിയിരിക്കുകയാണ്.

Tags: