ഗംഗാനദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി; തിരച്ചില്‍ തുടരുന്നു

Update: 2024-06-16 10:44 GMT

പട്ന: ഗംഗാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി. ബീഹാറിലെ ബര്‍ഹ് പ്രദേശത്ത് ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. 17 ഭക്തര്‍ സഞ്ചരിച്ച ബോട്ട് ഗംഗയില്‍ മറിയുകയായിരുന്നു. ഉമാനാഥ് ഘട്ടില്‍ നിന്ന് ദിയാറയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടതെന്നും ആറു പേരെ കാണാതായതായും 11 പേര്‍ സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എസ്.ഡി.ആര്‍.എഫ്. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായും തിരച്ചില്‍ തുടരുകയാണെന്നും ബര്‍ഹ് എസ്ഡിഎം ശുഭം കുമാര്‍ വ്യക്തമാക്കി.