ചൂട്ടാട് അഴിമുഖത്തില്‍ ആറ് ഫൈബര്‍ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു

Update: 2021-09-02 18:08 GMT

കണ്ണൂര്‍: കണ്ണൂര്‍ പാലക്കോട് ചൂട്ടാട് അഴിമുഖത്തില്‍ ആറ് ഫൈബര്‍ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു. വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. അഴിമുഖത്തിലെ മണ്‍തിട്ടയില്‍ ഇടിച്ചാണ് അപകടം. മുപ്പതോളം മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. കോസ്റ്റല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് എല്ലാവരെയും രക്ഷപ്പെടുത്തി.


പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരു ബോട്ട് പൂര്‍ണമായി തകര്‍ന്നു. മുമ്പ് ഇവിടെ അപകടം നടന്ന് അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.




Tags: