ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി നീട്ടി

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.

Update: 2020-09-14 17:18 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.

മുന്‍ ഐ.ടി സെക്രട്ടറി കൂടിയായ ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി ബശ്വാസ് മേത്തയുടെ അധ്യക്ഷതയിലുള്ള സമിതിയെ സര്‍ക്കാര്‍ ചുമതിലപ്പെടുത്തുകയായിരുന്നു. തൊഴില്‍ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജീത്ത് രാജന്‍, അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ് എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍. സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതോടെ നാളെ മുതല്‍ 120 ദിവസത്തേക്കാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയത്.




Tags: