എസ്‌ഐആര്‍: കേരളത്തിന്റെ സ്‌റ്റേ ആവശ്യത്തില്‍ 26ന് വാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി

Update: 2025-11-21 08:02 GMT

ന്യൂഡല്‍ഹി: എസ്‌ഐആറില്‍ അടിയന്തര സ്റ്റേ ഇല്ലെന്ന് സുപ്രിംകോടതി. കേരളത്തിന്റെ സ്‌റ്റേ ആവശ്യത്തില്‍ 26ന് വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. സംസ്ഥാന സര്‍ക്കാരും മുസ്ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മും നല്‍കിയ ഹരജികളിലാണ് കോടതി ബുധനാഴ്ച വിശദമായ വാദം കേള്‍ക്കുക. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണ് ഹരജികള്‍ വരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിനിടെ എസ്ഐആര്‍ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്‌ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു. എസ്‌ഐആര്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് പാര്‍ട്ടികളുടെ ഹരജികളിലെ വാദം.

Tags: