എസ്ഐആര്‍; കേരളത്തിന്റെ ഹരജിയില്‍ സുപ്രിംകോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും

Update: 2025-11-19 08:35 GMT

ന്യൂഡല്‍ഹി: കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ താല്‍ക്കാലികമായി തടയണമെന്ന ഹരജികളില്‍ സുപ്രിംകോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും. എസ്ഐആറിനും തിരഞ്ഞെടുപ്പിനും നിയോഗിക്കേണ്ടത് സര്‍ക്കാര്‍ഉദ്യോഗഥരെ ആയതിനാല്‍ ഇതിലെ അപ്രായോഗികത ചൂണ്ടികാട്ടിയാണ് സംസ്ഥാനം ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. എസ്ഐആര്‍ പൂര്‍ണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എസ്ഐആര്‍ നടപ്പിലാക്കല്‍ ബുദ്ധിമുട്ടാണെന്ന് ഹാരിസ് ബീരാന്‍ കോടതിയില്‍ പറഞ്ഞു.തദ്ദേശതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ എസ്ഐആര്‍ മാറ്റിവെച്ചു. ഈ ആനുകൂല്യം കേരളത്തിനും ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: