കേരളത്തില്‍ എസ്‌ഐആര്‍ സമയ പരിധി നീട്ടി; എന്യൂമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സമര്‍പ്പിക്കാം
കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 23ന്, അന്തിമ പട്ടിക ഫെബ്രുവരി 21ന്
ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ സമയ പരിധി നീട്ടി. എന്യൂമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സമര്‍പ്പിക്കാം. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 23നാണ് പ്രസിദ്ധീകരിക്കുക. എസ്‌ഐആര്‍ തിടുക്കത്തില്‍ നടപ്പിലാക്കണമെന്ന തീരുമാനത്തില്‍ ജോലിഭാരം താങ്ങാനാവാതെ നിരവധി ബിഎല്‍ഒമാര്‍ ജീവനൊടുക്കിയപ്പോഴും സമയം നീട്ടില്ലെന്ന നിലപാടിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍. മുന്‍പ് ഫോം നല്‍കാനുള്ള സമയ പരിധി ഡിസംബര്‍ 11 വരെയായിരുന്നു നീട്ടിയത്. ഡിസംബര്‍ 16ന് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു മുന്‍പ് പറഞ്ഞിരുന്നത്.