എസ്‌ഐആര്‍: 99 % എന്യൂമെറേഷന്‍ ഫോം വിതരണം പൂര്‍ത്തിയായി

Update: 2025-11-20 04:30 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എന്യൂമെറേഷന്‍ ഫോം വിതരണം 99 % ആയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍. വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്ത ഫോമുകളുടെ എണ്ണം 60344 ആയി ഉയര്‍ന്നിട്ടുണ്ടെന്നും ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എല്‍ ഒ മാരും മുഴുവന്‍ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാര്‍ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു

ഫോമുകള്‍ നല്‍കുന്നതില്‍ പരമാവധി കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും ഭാവിയില്‍ പരാതികള്‍ ഉണ്ടാവാതിരിക്കുന്നതിനുമായി, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ നാമനിര്‍ദേശം ചെയ്ത ബൂത്ത് ലെവല്‍ ഏജന്റുമാരുമായി ചേര്‍ന്ന് അടിയന്തരമായി യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാ ബിഎല്‍ഒമാര്‍ക്കും നിര്‍ദേശം നല്‍കിയതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

ബുധനാഴ്ച വൈകിട്ട് 6 മണിയോടെ എന്യൂമെറേഷന്‍ ഫോം വിതരണം 99 % ആയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍. ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടര്‍മാരുടെ 0.22% വരും. എന്നാല്‍ ഇത് എണ്ണല്‍ ഘട്ടം നവംബര്‍ 4 ന് ആരംഭിച്ച് ഡിസംബര്‍ 4 വരെ തുടരും. കരട് പട്ടിക ഡിസംബര്‍ 7 ന് പ്രസിദ്ധീകരിക്കും, തുടര്‍ന്ന് ക്ലെയിം, എതിര്‍പ്പ് എന്നിവയ്ക്കുള്ള സമയവും ഫെബ്രുവരി 9 ന് അന്തിമ പട്ടിക പുറത്തിറക്കും. ഫോമുകള്‍ സ്വീകരിക്കുന്നതിനും അവ അപ്ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ 'കളക്ഷന്‍ ഹബ്ബുകള്‍' കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടരുകയാണെന്നും രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

Tags: