എസ്‌ഐആര്‍: ബംഗാളില്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത് 58.20 ലക്ഷം പേര്‍

Update: 2025-12-16 07:27 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍)പ്രകാരമുള്ള കരട് വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. സംസ്ഥാനത്തെ 5,820,898 വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്‌തെന്നാണ് റിപോര്‍ട്ടുകള്‍.

കൂടാതെ, 1.22 ദശലക്ഷം വോട്ടര്‍മാരെ കാണാതായിട്ടുണ്ടെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്. പേര് നീക്കം ചെയ്തവര്‍ക്ക് ഫോം 6 പൂരിപ്പിച്ച് അവരുടെ രേഖകള്‍ സമര്‍പ്പിച്ചുകൊണ്ട് ഒരു ക്ലെയിം ഫയല്‍ ചെയ്യാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

എസ്ഐആറിന്റെ രണ്ടാം ഘട്ടം 2026 ഫെബ്രുവരി വരെ തുടരും. അന്തിമ വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി 14 ന് പുറത്തിറങ്ങും. കൂടാതെ, രാജസ്ഥാന്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

Tags: